ഹോമിയോ മെഡിക്കല്‍ ആഫീസര്‍ നിയമനം
കോഴിക്കോട്; ജില്ലയില്‍ സര്‍ക്കാര്‍ ഹോമിയോ ഡിസ്പന്‍സറികളിലും ആശുപത്രികളിലുമുണ്ടാകുന്ന രണ്ടു മാസത്തെ താല്‍കാലിക ഒഴിവുകളിലേക്ക് മെഡിക്കല്‍ ആഫീസര്‍ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
ബിഎച്ച്എംഎസ് പാസ്സായ താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 30 ന് രാവിലെ 10.30-ന് കൂടിക്കാഴ്ചക്കായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസില്‍ അസ്സല്‍ രേഖകളും ഹോളോഗ്രാം ഉളള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും പരിചയ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ ഹോമിയോ മെഡിക്കല്‍ ആഫീസര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ഉളളവര്‍ക്ക് മുന്‍ഗണന.
ഫോണ്‍ : 0495 2371748.