പാരാ ലീഗല്‍ വോളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്നു
പത്തനംതിട്ട: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ഒരു വര്‍ഷത്തെ നിയമ സേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വോളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തില്‍ തല്പരരായവരില് നിന്നും അപേക്ഷ ക്ഷണിച്ചു.
പാരാ ലീഗല്‍ വോളൻറിയര്‍ സേവനത്തിനു ലീഗല്‍ സര്വീീസസ് അതോറിറ്റി കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന ഹോണറേറിയമല്ലാതെ യാതൊരുവിധ ശമ്പളമോ, പ്രതിഫലമോ, കൂലിയോ ലഭിക്കുന്നതല്ല.
അപേക്ഷകര്‍ സാക്ഷരരായിരിക്കേണ്ടതാണ്. മെട്രിക്കുലേഷന്‍ അഭിലഷണീയം. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെ കീഴില്‍ സേവനത്തിന് അപേക്ഷിക്കുന്നവര്‍ കോഴഞ്ചേരി, കോന്നി താലൂക്കുകളില്‍ നിന്നുള്ളവരായിരിക്കണം.
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴില്‍ സേവനത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം.
പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ 2021 ഡിസംബര്‍ ആറിനകം ചെയര്മാന്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, മിനി സിവില്‍ സ്റ്റേഷന്, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ നല്‍കണം. തെരഞ്ഞെടുപ്പ് സംബന്ധിച്ച് മേല്‍ അതോറിറ്റി/കമ്മിറ്റി ചെയര്മാന്മാര് കൈക്കൊള്ളുന്ന തീരുമാനം അന്തിമമായിരിക്കും.
ഫോണ്‍: 0468 2220141.