എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന നിയമനം
കോഴിക്കോട് : ജില്ലയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെൻറര്‍ മുഖേന നിയമനം നടത്തുന്നു.
മാര്‍ക്കറ്റിംങ്ങ് മാനേജര്‍ (യോഗ്യത : ബിരുദം), ഇന്‍ഷൂറന്‍സ് സെയില്‍ പേഴ്സണ്‍ (യോഗ്യത : പ്ലസ് ടു), സെയില്‍സ് എക്സിക്യൂട്ടീവ് (യോഗ്യത :പത്താം തരം) ഒഴിവുകളിലേക്ക് ജൂലൈ 14നാണ് കൂടിക്കാഴ്ച.
താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം calicutemplo@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ജൂലൈ 12 നകം അപേക്ഷിക്കണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
സമയക്രമം അനുവദിക്കുന്ന മുറക്ക് ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : calicutemployabilitycentre എന്ന ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക.
ഫോണ്‍ – 0495 2370176.