ഫയർ എഞ്ചിനീയർ: എസ്.ബി.ഐ അപേക്ഷ ക്ഷണിച്ചു

Share:

ഫയർ എഞ്ചിനീയർ തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഒഴിവുകൾ: 16

യോഗ്യത: ബി.ഇ (ഫയർ), ബി.ഇ (സേഫ്ടി ആന്റ് ഫയർ എഞ്ചിനീയർ), ബി.ടെക്/ ബി.ഇ (ഫയർ ടെക്നോളജി ആൻഡ് സേഫ്ടി എഞ്ചിനീയറിങ്), ബി.എസ്.സി (ഫയർ)

അപേക്ഷിക്കുന്നവരിൽ നിന്ന് ഷോർട്ട് ലിസ്റ്റ് തയ്യാറാക്കി അവർക്കായി അഭിമുഖം നടത്തും. അഭിമുഖത്തിലൂടെയാണ് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത്.

100 മാർക്കിൻറേതാണ് അഭിമുഖം.

യോഗ്യത മാർക്ക് ബാങ്ക് തീരുമാനിക്കും. ഒന്നിലധികം പേർക്ക് ഒരേ മാർക്ക് ലഭിക്കുകയാണെങ്കിൽ പ്രായം കണക്കാക്കും. ഉയർന്ന പ്രായമുള്ളവർക്കാണ് മുൻഗണന. അപേക്ഷ സമർപ്പിച്ചതിന് ശേഷം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

അപേക്ഷാ ഫീസ്: 750 രൂപ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
2020 ഡിസംബർ 22നും 2021 ജനുവരി 27നും ഇടയിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 28
കൂടുതൽ വിവരങ്ങൾ sbi.co.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Share: