ജനറൽ നഴ്‌സിംഗ് അപേക്ഷ ക്ഷണിച്ചു

298
0
Share:

തിരുവനന്തപുരം/കോട്ടയം/കോഴിക്കോട് സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ്‌ ആൻഡ് മിഡ് വൈഫറി കോഴ്‌സിലേക്ക്‌ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക്‌ ഇപ്പോൾ അപേക്ഷിക്കാം.
അപേക്ഷകർ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസായിരിക്കണം. പ്ലസ്ടുവിനുശേഷം ഇന്ത്യൻ നഴ്‌സിംഗ്‌ കൗൺസിൽ അംഗീകാരമുള്ള സ്‌കൂളുകളിൽനിന്ന്‌ എഎൻഎം കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.

അപേക്ഷ ഫോറവും പ്രോസ്‌പെക്ടസും www.dme.kerala.gov.in എന്ന വെബ്‌സൈറ്റിൽനിന്ന്‌ ഡൗൺലോഡ് ചെയ്യാം. അപേക്ഷ സെപ്തംബർ 25ന് മുമ്പ്‌ തിരുവനന്തപുരത്തുള്ള മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ലഭിക്കണം. വിവരങ്ങൾ www.dme.kerala.gov.in ൽ ലഭ്യമാണ്. ഓഫീസുമായി ബന്ധപ്പെടാനുള്ള ഫോൺ: 0471 2528575.

Share: