താൽക്കാലിക നിയമനം : അപേക്ഷ ക്ഷണിച്ചു

Share:

വനിത ശിശു വികസന വകുപ്പിന് കീഴിൽ ജില്ലയിലെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള ബ്ലോക്ക് കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി 2019 ജൂലൈ ഏഴിന് പരമാവധി 35 വയസ്സ്.

തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്നീ ക്രമത്തില്‍ :

ജില്ലാ കോര്‍ഡിനേറ്റർ- കമ്പ്യൂട്ടര്‍ സയന്‍സിലോ,കമ്പ്യൂട്ടര്‍ അപ്ലിക്കേഷനിലോ ഉള്ള ബിരുദം/ബിരുദാനന്തരബിരുദം/ബി.ടെക്.

ജില്ലാ പ്രോജക്ട് അസിസ്റ്റന്റ് – മാനേജ്‌മെന്റ്/സാമൂഹ്യശാസ്ത്രം/ ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലുമുള്ള ബിരുദം/ബിരുദാനന്തര ബിരുദം/ഡിപ്ലോമ,

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ – ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.,

ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് – ഒരു അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ നേടിയ ബിരുദം.

താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷഫോറം, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സി- ബ്ലോക്ക് രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.
അവസാന തിയ്യതി:  സെപ്തംബര്‍ –  07
ഫോണ്‍ -0495-2375760.

Share: