കരസേനയില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് 171 ഒഴിവുകൾ

676
0
Share:

കരസേനയില്‍ ടെക്നിക്കല്‍ എന്‍ട്രി വഴിയുള്ള നിയമനത്തിന് എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 171 ഒഴിവുകളാണുള്ളത്. പുരുഷന്മാര്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. 150 ഒഴിവ് പുരുഷന്മാര്‍ക്കും 20 ഒഴിവ് സ്ത്രീകള്‍ക്കും ഒരു ഒഴിവ് ജോലിക്കിടെ കൊല്ലപ്പെട്ട സൈനികരുടെ വിധവകള്‍ക്കുമാണ്.
2017 ഏപ്രിലില്‍ ചെന്നൈ ഓഫിസേഴ്സ് ട്രെയ്നിങ് അക്കാദമിയിലാണ് കോഴ്സ് ആരംഭിക്കുക. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഷോര്‍ട്ട് സര്‍വിസ് കമീഷനാണ് ലഭിക്കുക. സിവില്‍ (പുരുഷന്‍-36, സ്ത്രീ-6), മെക്കാനിക്കല്‍ (പുരുഷന്‍-10, സ്ത്രീ-5), ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇക്കണോമിക്സ് (പുരുഷന്‍-16, സ്ത്രീ-5), എയ്റോനോട്ടിക്കല്‍/ഏവിയേഷന്‍/ എയ്റോസ്പെയ്സ്/ഏവിയോണിക്സ് (പുരുഷന്‍-10), കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/കമ്പ്യൂട്ടര്‍ ടെക്നോളജി/ഇന്‍ഫോടെക്/എം.എസ്്സി(കമ്പ്യൂട്ടര്‍ സയന്‍സ്) (പുരുഷന്‍-23), ഇലക്്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ടെലികോം കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ (പുരുഷന്‍-22, സ്ത്രീ-4), ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍ (പുരുഷന്‍-2), ആര്‍ക്കിടെക്ചര്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ ടെക്നോളജി (പുരുഷന്‍-3), ഫുട് ടെക്നോളജി/ബയോടെക്നോളജി/ബയോമെഡിക്കല്‍ എന്‍ജിനീയറിങ് (പുരുഷന്‍-2), കെമിക്കല്‍ എന്‍ജിനീയറിങ് (പുരുഷന്‍-2), പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് (പുരുഷന്‍-4), റിമോട്ട് സെന്‍സറിങ് (പുരുഷന്‍-2), ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്‍ജിനീയറിങ് (പുരുഷന്‍-1), ലേസര്‍ ടെക്നോളജി (പുരുഷന്‍-1) എന്നിങ്ങനെയാണ് ഒഴിവുകള്‍.
പ്രായപരിധി: അപേക്ഷകര്‍ 20നും 27നുമിടയില്‍ പ്രായമുള്ളവരായിരിക്കണം. അതായത് 1990 ഏപ്രില്‍ രണ്ടിനും 1997 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം നേടിയവര്‍ക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ‘Officers Entry Apply/Login’ എന്ന ലിങ്കില്‍ ‘Registration’ല്‍ ക്ളിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയശേഷം അപേക്ഷിക്കാം.
ആഗസ്റ്റ് 24 ആണ് അവസാന തീയതി. കൂടുതൽ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

Share: