സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

234
0
Share:

കാസർഗോഡ് : സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടിയിലെ ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിന്റെ കാഞ്ഞങ്ങാട് പ്രാദേശിക കേന്ദ്രത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (എസ് എസ് എല്‍ സി), പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഒരു വര്‍ഷ ഡിപ്ലോമ കറസ്‌പോണ്ടന്‍സ് കോഴ്‌സ് (അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമ), ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (എസ് എസ് എല്‍ സി) എന്നിവയാണ് കോഴ്‌സുകള്‍.

അപേക്ഷ ഫോറം ലഭിക്കുന്നതിനായി അപേക്ഷ ഫീസ് മണിയോര്‍ഡറായോ പോസ്റ്റല്‍ ഓര്‍ഡറായോ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള, പത്തനംതിട്ട 689533 എന്ന വിലാസത്തില്‍ അയക്കണം .

അപേക്ഷ ഡിസംബര്‍ 31 നകം www.vasthuvidyagurukulam.com ല്‍ ഓണ്‍ലൈനായും സമര്‍പ്പിക്കാം.

ഫോണ്‍:0468 2319740, 9847053293.

Share: