പ്രൈംമിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ്
പ്രൈംമിനിസ്റ്റേഴ്സ് റിസർച്ച് ഫെലോഷിപ് (പിഎംആർഎഫ്) പദ്ധതി പ്രകാരം ഏറോസ്പേസ് എ ൻജിനിയറിംഗ്, അഗ്രികൾച്ചർ ആൻഡ് ഫുഡ് എൻജിനിയറിംഗ്, ആർക്കിടെക്ചർ ആൻഡ് റീജണൽ പ്ലാനിംഗ്, ബയോളജിക്കൽ സയൻസസ്, ബയോ മെഡിക്കൽ എൻജിനിയറിംഗ്, കെമിക്കൽ എൻജിനിയറിംഗ്, കെമിസ്ട്രി, സിവിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, എൻജനിയറിംഗ് ഡിസൈൻ, മെറ്റീരിയൽ സയൻസ് ആൻഡ് മെറ്റലർജിക്കൽ എൻജിനീയറിംഗ്, മാത്തമാറ്റിക്സ്, മെക്കാനിക്കൽ എൻജിനീയറിംഗ്, മൈനിംഗ് മിനറൽകോൾ ആൻഡ് എനർജി സെക്ടർ, ഓഷ്യൻ എൻജിനീയറിംഗ് ആൻഡ് നേവൽ ആർക്കിടെക്ചർ, ഫിസിക്സ്, ടെക്സ്റ്റൈൽ ടെക്നോളജി, ഇന്റർ ഡിസിപ്ലിനറി പ്രോഗ്രാംസ് ഇൻ സയൻസ് ആൻഡ് എൻജിനീയറിംഗ് എന്നീ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
ഒരാൾക്ക് പരമാവധി അഞ്ച് മേഖലകൾ വരെ തെരഞ്ഞെടുക്കാം.
ആദ്യ രണ്ടുവർഷം മാസം 70000 രൂപ, മൂന്നാം വർഷം 75000 രൂപ, നാലും അഞ്ചും വർഷങ്ങളിൽ മാസം 80000 രൂപ എന്നിങ്ങനെയാണു ഫെലോഷിപ്. വർഷംതോറും രണ്ടുലക്ഷം രൂപ കണ്ടിജൻസി ഗ്രാന്റും ലഭിക്കും.
യോഗ്യത: സയൻസ്/ടെക്നോളജി സ്ട്രീമിൽ, നാല്/അഞ്ച് വർഷ ബിരുദം. അഞ്ചുവർഷ ഇന്റർഗ്രേറ്റഡ് ഡിഗ്രി, യുജി-പിജി. ഡ്യുവൽ ഡിഗ്രി, രണ്ടുവർഷ എംഎസ്സി. കോഴ്സുകളിലൊന്ന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിംഗ്, സയൻസ് ആൻഡ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിലോ അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിലോ/സർവകലാശാലയിലോ ബിരുദം.
കൂടുതൽ വിവരങ്ങൾ : https://www.pmrf.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ഒക്ടോബർ 15