ഹിന്ദി ട്രാൻസ്ലേറ്റർ : സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ ട്രാൻസ്ലേറ്റർ, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ഹിന്ദി പ്രാധ്യാപക് തുടങ്ങി ഗ്രൂപ്പ് ബി തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഇംഗ്ലീഷ് മാധ്യമമായോ നിർബന്ധവിഷയമായോ തെരഞ്ഞെടുത്തോ ബിരുദതലത്തിൽ പഠിച്ച് ഹിന്ദിയിൽ ബിരുദാനന്തര ബിരുദം/ഹിന്ദി മാധ്യമമായോ നിർബന്ധവിഷയമായോ തെരഞ്ഞെടുത്തോ ബിരുദതലത്തിൽ പഠിച്ച് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം. ഇംഗ്ലീഷും ഹിന്ദിയും മാധ്യമമായോ നിർബന്ധവിഷയമായോ ബിരുദതലത്തിൽ പഠിച്ച് മറ്റുവിഷയങ്ങളിൽ ബിരുദാനന്തരബിരുദം നേടിയവർക്കും അപേക്ഷിക്കാം.
ഉയർന്ന പ്രായം: 30 വയസ് .
ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
നിയമാനുസൃത ഇളവ് ലഭിക്കും.
ഓരോ തസ്തികക്കും നിഷ്കർഷിച്ചിട്ടുള്ള യോഗ്യത, പ്രായം മറ്റുവിശദവിവരങ്ങൾ https://ssc.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
കേരളം, കർണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർ കേരള‐കർണാടക റീജണിലാണ് ഉൾപ്പെടുക. ബംഗളൂരു, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, വിവരണാത്മക പരീക്ഷ, യോഗ്യതാ രേഖകളുടെ പരിശോധന എന്നിവയിലൂടെയാണ് തെരഞ്ഞെടുപ്പ്.
https://ssc.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം .
അവസാന തിയതി സെപ്തംബർ 26 വൈകിട്ട് അഞ്ച്.