ഗെയിലിൽ നിരവധി ഒഴിവുകൾ : 31 വരെ അപേക്ഷിക്കാം

257
0
Share:

ഗെയിൽ (ഇന്ത്യ) ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സീനിയർ എൻജിനിയർ (കെമിക്കൽ) 15 ഒഴിവുകൾ
യോഗ്യത: കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോകെമിക്കൽ ടെക്നോളജി 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.

സീനിയർ എൻജിനിയർ(മെക്കാനിക്കൽ) 30  ഒഴിവുകൾ
യോഗ്യത: മെക്കാനിക്കൽ/പ്രൊഡക്ഷൻ/ പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ചറിങ്/ മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.

സീനിയർ എൻജിനിയർ (ഇലക്ട്രിക്കൽ) 25 ഒഴിവുകൾ
യോഗ്യത: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.

സീനിയർ എൻജിനിയർ (ഇൻസ്ട്രുമെന്റേഷൻ) ഒഴിവുകൾ
യോഗ്യത: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.

സീനിയർ ഓഫീസർ(എഫ്ആൻഡ്എസ്) ഒഴിവുകൾ
യോഗ്യത: ഫയർ/ ഫയർആൻഡ് സേഫ്റ്റിയിൽ 60 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഒരുവർഷ ഡിപ്ലോമ കഴിഞ്ഞവർക്ക് മുൻഗണന.

സീനിയർ ഓഫീസർ(സിആൻഡ്പി) 04 ഒഴിവുകൾ
യോഗ്യത: കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ/ ഐടി/ കംപ്യൂട്ടർ സയൻസ്/ ഇലക്ട്രോണിക്സ്/ മെറ്റലർജി/ സിവിൽ/ടെലികമ്യൂണിക്കേഷനിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. മെറ്റീരിയൽസ് മാനേജ്മെന്റിൽ സ്പെഷ്യലൈസേഷനോടെ എംബിഎയുള്ളവർക്ക് മുൻഗണന.

സീനിയർ ഓഫീസർ(ബിഐഎസ്) 05 ഒഴിവുകൾ
യോഗ്യത: കംപ്യൂട്ടർ സയൻസ്/ ഇൻഫർമേഷൻ ടെക്നോളജി യിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബിരുദം 65 ശതമാനം മാർക്കോടെ എംസിഎ.

സീനിയർ എൻജിനിയർ(സിവിൽ) 06 ഒഴിവുകൾ
യോഗ്യത: 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം,

സീനിയർ എൻജിനിയർ (ടെലികോം/ടെലിമെട്രി) 03 ഒഴിവുകൾ
യോഗ്യത: ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ ആൻഡ് ടെലികമ്യൂണിക്കേഷനിൽ 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.

സീനിയർ ഓഫീസർ(മാർക്കറ്റിങ്) 30 ഒഴിവുകൾ
യോഗ്യത: 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം. 65 ശതമാനം മാർക്കോടെ മാർക്കറ്റിങ്/ ഓയിൽ ആൻഡ് ഗ്യാസ്/ പെട്രോളിയം ആൻഡ് എനർജി/എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ/ഇന്റർനാഷണൽ ബിസിനസ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എംബിഎ.

സീനിയർ ഓഫീസർ(എഫ്ആൻഡ്എ) 15 ഒഴിവുകൾ
യോഗ്യത: സിഎ/ഐസിഡബ്ല്യുഎ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബികോം, ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ 65 ശതമാനം മാർക്ക് നേടി ദ്വിവസതര എംബിഎ.

സീനിയർ ഓഫീസർ(എച്ച്ആർ) 15 ഒഴിവുകൾ
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം, 65 ശതമാനം മാർക്കോടെ ദ്വിവത്സര എംബിഎ/എംഎസ്ഡബ്ല്യു(പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്/ഹ്യുമൺറിസോഴ്സ മാനേജ്മെന്റ്).

സീനിയർ ഓഫീസർ(ലോ)
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം, 60 ശതമാനം മാർക്കോടെ ത്രിവത്സര എൽഎൽബി.

സീനിയർ ഓഫീസർ(കോർപറേറ്റ് കമ്യൂണിക്കേഷൻ 01 ഒഴിവ്,
യോഗ്യത: 60 ശതമാനം മാർക്കോടെ ബിരുദം, 65 ശതമാനം മാർക്കോടെ ജേർണലിസത്തിലൊ കമ്യൂണിക്കേഷനിലൊ പബ്ലിക്റിലേഷനിലൊ അഡ്വർടൈസിങ് ആൻഡ് കമ്യൂണിക്കേഷൻ മാനേജ്മെന്റിലൊ ദ്വിവത്സര ബിരുദാനന്തരബിരുദം/ ബിരുദാനന്തര ഡിപ്ലോമ.

സീനിയർ ഓഫീസർ(മെഡിക്കൽ സർവീസ്) 02 ഒഴിവ്.
യോഗ്യത: എംബിബിഎസും ഡിജിഒ/ഡിസിഎച്ച്. എംഡി/എംഎസ് അഭിലഷണീയം.

സീനിയർ എൻജിനിയർ (എൻവയോണമെന്റൽ എൻജിനിയറിങ്) 02 ഒഴിവ്.
യോഗ്യത: 65 ശതമാനം മാർക്കോടെ എൻജിനിയറിങ് ബിരുദം.

ഓഫീസർ (ലബോറട്ടറി) 02 ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ കെമിസ്ട്രിയിൽ എംഎസ്‌സി.

ഓഫീസർ(ഒഫീഷ്യൽ ലാംഗ്വേജ്) 02 ഒഴിവ്.
യോഗ്യത: 60 ശതമാനം മാർക്കോടെ ഹിന്ദിയിൽ ബിരുദാനന്തരബിരുദം, ബിരുദത്തിന് ഇംഗ്ലീഷ് ഒരു ഭാഷയായി പഠിക്കണം. ഹിന്ദിയിൽനിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും ട്രാൻസ്ലേഷനിൽ ബിരുദം/ഡിപ്ലോമ അഭിലഷണീയം.

ആദ്യത്തെ 14 തസ്തികകളിലും സീനിയർ എൻജിനിയർ തസ്തികയിലും ഉയർന്ന പ്രായം 28.
സീനിയർ ഓഫീസർ (മെഡിക്കൽ സർവീസ്) , സീനിയർ ഓഫീസർ ലബോറട്ടറി തസ്തികകളിൽ ഉയർന്ന പ്രായം 32, ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്) ഉയർന്ന പ്രായം: 35 .
2018 ഡിസംബർ 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.

അപേക്ഷ അയക്കേണ്ട വിധം: www.gailonline.com വഴി ഓൺലൈനായി
അപേക്ഷിക്കാനുള്ള അവസാനതിയതി ഡിസംബർ 31 വൈകിട്ട് ആറ്.
വിശദവിവരങ്ങൾ www.gailonline.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

Share: