സി-സ്റ്റെഡ്: പരിശീലന കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

260
0
Share:

കേരള ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സംരംഭകത്വവികസനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കി വിവരസാങ്കേതിക മേഖലയില്‍ നൂതന തൊഴിലധിഷ്ഠിത പരിശീലനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പരിശീലന കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഈ മേഖലയില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അവസരം പ്രയോജനപ്പെടുത്താം.

വിശദാംശങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും www.csted.org സന്ദര്‍ശിക്കുകയോ 8281045305, 9946199009 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി ഒക്‌ടോബര്‍ 20.

Tagscsted
Share: