നിയമം പഠിക്കാൻ, വിദൂര വിദ്യാഭ്യാസ സാദ്ധ്യത
നാഷണൽ അക്കാഡമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (NALSAR – നൽസാർ) യൂണിവേഴ്സിറ്റി ഓഫ് ലോ രാജ്യത്തെ മികച്ച നിയമ വിദ്യാഭ്യാസ സ്ഥാപനമാണ്. നിയമ രംഗത്തെ പ്രഫഷണലുകൾക്കായി വൈവിധ്യമാർന്ന മേഖലകളിൽ വിദൂര പഠന കോഴ്സുകൾ ഹൈദരാബാദ് ആസ്ഥാനമായുള്ള ‘നൽസാർ’ നടത്തുന്നുണ്ട്. നിയമ പഠനത്തിനുള്ള സ്റ്റഡി മെറ്റീരിയലുകൾ ഓണ്‍ലൈനായി ലഭ്യമാക്കിയും കോണ്ടാക്ട് പ്രോഗ്രാമുകളിലൂടെയുമാണ് കോഴ്സ് നടത്തുന്നത്. കോണ്ടാക്ട് പ്രോഗ്രാമുകളും പരീക്ഷയും ഹൈദരാബാദിൽ മാത്രമായിരിക്കും.
ഏവിയേഷൻ ലോ ആൻഡ് എയർ ട്രാഫിക് മാനേജ്മെന്റിൽ എംഎ കോഴ്സ് രണ്ടു വർഷം ദൈർഘ്യമുള്ളതാണ്.ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയറിംഗിൽ ഡിപ്ലോമയോ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പ്രതി വർഷം 40000 രൂപയാണ് കോഴ്സ് ഫീസ്.
ഏവിയേഷൻ ലോ ആൻഡ് എയർ ട്രാഫിക് മാനേജ്മെന്റിൽ ഒരു വർഷത്തെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിന് ബിരുദധാരികൾക്കും ഡിപ്ലോമ പാസായവർക്കും അവസാന വർഷ വിദ്യാർഥികൾക്കും പഞ്ചവത്സര എൽഎൽബിയുടെ മൂന്നാം വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.
30000 രൂപയാണ് കോഴ്സ് ഫീസ്.
പേറ്റന്റ് ലോ, സൈബർ ലോ, മീഡീയാ ലോ, ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ ലോ എന്നീ പിജി ഡിപ്ലോമ കോഴ്സുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷമാണു കോഴ്സിന്റെ കാലാവധി. ബിരുദധാരികൾക്കും അവസാന വർഷ വിദ്യാർഥികൾക്കും പഞ്ചവത്സര എൽഎൽബിയുടെ മൂന്നാം വർഷം പഠിക്കുന്നവർക്കുംഅപേക്ഷിക്കാം.
കോഴ്സ് ഫീസ് പേറ്റന്റ്/ സൈബർ ലോ 30000 രൂപ. മീഡീയാ ലോ 20000 രൂപ, ഹ്യുമാനിറ്റേറിയൻ ലോ 12000 രൂപ.
സെപ്റ്റംബർ 10നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾ www.nalsarpro.org എന്ന വെബ്സൈറ്റിൽ ലഭിക്കും