83 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു

വിവിധ വകുപ്പുകളിലെ 83 തസ്തികയിൽ നിയമനത്തിന് പിഎസ്സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
20 തസ്തികയിൽ നേരിട്ടും 6 തസ്തികയിൽ തസ്തികമാറ്റം വഴിയുമാണു നിയമനം.
2 തസ്തിയിൽ പട്ടികജാതി/പട്ടികവർഗ സ്പെഷൽ റിക്രൂട്ട്മെന്റും 55 തസ്തികയിൽ എൻസിഎ നിയമനവുമാണ്.
ഗസറ്റ് തീയതി 30.04.2025.
നേരിട്ടുള്ള നിയമനം: പോലീസ് വകുപ്പി സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗാസ്ട്രോ എന്ററോളജി, അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി, അസിസ്റ്റന്റ് പ്രഫസർ ഇൻ ജനിറ്റോ യൂറിനറി സർജറി (യൂറോളജി), അസിസ്റ്റന്റ് പ്രഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റിസർച്ച് അസിസ്റ്റന്റ് (മൈക്രോ ബയോളജി),
വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഹൈസ്കൂൾ. ടീച്ചർ ഫിസിക്കൽ സയൻസ്, തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ്, ഭാരതീയ ചികിത്സാ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ്-2, തൊഴിലാളി ക്ഷേമബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്,
ജല അഥോറിറ്റിയിൽ ഓവർസിയർ ഗ്രേഡ് -3, വ്യവസായ പരിശീലന വകുപ്പിൽ ജൂണിയർ ഇൻസ്ട്രക്ടർ (വെൽഡർ). പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ), അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ്-2, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തുടങ്ങിയവ.
തസ്തികമാറ്റം വഴി നിയമനം: വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ സോഷ്യൽ സയൻസ്, ഫുൾ ടൈം ജൂനി യർ ലാംഗ്വേജ് ടീച്ചർ (അറബിക്), ഹൗസ്ഫെഡിൽ പ്യൂൺ, ജല അഥോറിറ്റിയിൽ ഓവർസിയർ ഗ്രേഡ്-3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പ്ലംബർ), ഫെഡറേഷൻ ഓഫ് ഷെഡ്യൂൾസ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ് ഡെവലപ്മെന്റ് കോ-ഓ പ്പറേറ്റീവ് ലിമിറ്റഡിൽ വാച്ച്മാൻ എന്നിവ.
സ്പെഷൽ റിക്രൂട്ട്മെന്റ്: കോളജ് വിദ്യാഭ്യാസ വകുപ്പിൽ (ലോ കോളജുകൾ) അസിസ്റ്റന്റ് പ്രഫസർ ഇൻ ലോ, പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (ട്രെയിനി). എൻസിഎ നിയമനം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്ടി അറബിക്, എച്ച്എസ്ടി ഗണിതശാസ്ത്രം. എച്ച്എസ്ടി ഫിസിക്കൽ സയൻസ്, മ്യൂസിക് ടീച്ചർ, ഫുൾ ടൈം ജൂണിയർ ലാംഗ്വേജ് ടീച്ചർ അറബിക്, കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ തുടങ്ങിയവ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 4 രാത്രി 12 വരെ.
പിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം മാത്രം അപേക്ഷിക്കുക.