100 എന്‍ജിനീയര്‍ ഒഴിവുകള്‍: ഇപ്പോൾ അപേക്ഷിക്കാം

509
0
Share:

എന്‍ജിനീയര്‍മാരുടെ 100 ഒഴിവുകളിലേക്ക് നാഷണല്‍ ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. രണ്ടുവര്‍ഷത്തെ കരാര്‍നിയമനമായിരിക്കും.

എന്‍ജിനീയര്‍- 100 ഒഴിവുകൾ.
സിവില്‍ -80 (ജനറല്‍-34, ഒ.ബി.സി.-20, എസ്.സി.-13, എസ്.ടി.-6, ഇ.ഡബ്ല്യു.എസ്.-7)

യോഗ്യത: 60 ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്.
എസ്.സി./എസ്.ടി./ഭിന്നശേഷിവിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് . രണ്ടുവര്‍ഷത്തെ പരിചയം.

ഇലക്ട്രിക്കല്‍-20 (ജനറല്‍-10, ഒ.ബി.സി.-5, എസ്.സി.-3, എസ്.ടി.-1, ഇ.ഡബ്ല്യു.എസ്.-1)
യോഗ്യത: 60 ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി.ഇ./ബി.ടെക്.
എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗത്തിന് 55 ശതമാനം മാര്‍ക്ക് . രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 35 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nbccindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക അപേക്ഷാഫീസ് 500 രൂപ. എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഫീസില്ല. ഓണ്‍ലൈനായി ഫീസടയ്ക്കാം.
അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.
കൂടുതല്‍ വിവരങ്ങള്‍ www.nbccindia.com എന്ന വെബ്സൈറ്റില്‍.

Share: