സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

Share:

എല്‍.ബി.എസ്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന പൂജപ്പുര സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസില്‍ ഭിന്നശേഷിയുള്ള 10-ാം ക്ലാസ് പാസായവര്‍ക്ക് സൗജന്യമായി ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍, എം.എസ്. ഓഫീസ്, ഡി.റ്റി.പി, 12-ാം ക്ലാസ് പാസായവര്‍ക്ക് ഡി.സി.എ, ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി (ആറ് മാസം) എന്നീ കോഴ്‌സുകള്‍ ആരംഭിക്കും. ഇതിലേക്കുള്ള അഭിമുഖം ജൂണ്‍ ഏഴിന് രാവിലെ 10 ന് സെന്ററില്‍ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2345627.

Share: