സൗജന്യ ഓൺലൈൻ പഠനം: പ്രധാനമന്ത്രിക്ക് ജന്മദിനസമ്മാനം

ഭാരതത്തിൽ എല്ലായിടത്തും എല്ലാവരിലേക്കും ഐ ടി ശാക്തീകരണം എന്ന ലക്‌ഷ്യം വെച്ച് ഡിജിറ്റൽ ഇന്ത്യ എന്ന വിപ്ലവകരമായ പദ്ധതി നടപ്പാക്കിയ പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനമാണ് ഒബിസി വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും സൗജന്യ ഓൺലൈൻ പഠനപദ്ധതിയെന്ന് ബി ജെ പി ,ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രേമൻ മാസ്റ്റർ .
ബിജെപി ഓച്ചിറ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ ആയി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലെ ഇ – സാക്ഷരത ശതമാനം വർദ്ധിക്കാനും വിദ്യാഭ്യാസ നിലവാരം ഉയർത്താനും ഇത് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി .
തഴവ സെന്റ് ഗ്രിഗോറിയസ് സ്കൂളിന് സമീപം നടന്ന ചടങ്ങിൽ ഓച്ചിറ മണ്ഡലം പ്രസിഡന്റ് വിജുകിളിയന്തറ ആദ്ധ്യക്ഷ്യം വഹിച്ചു.
ഓ ബി സി മോർച്ച സംസ്ഥാന മീഡിയ കൺവീനർ രാജൻ പി തൊടിയൂർ പദ്ധതി വിശദീകരണം നൽകി
ജില്ലാ ജനറൽ സെക്രട്ടറി, പ്രകാശ് പാപ്പാടി മുഖ്യ പ്രഭാഷണം നടത്തി .
സുരേഷ് മാലുമേൽ (സംസ്ഥാന സമിതി അംഗം ) സുനിൽ സാഫല്യം (ജനറൽ സെക്രട്ടറി ഓ ബി സി മോ ർച്ച ) സുന്ദരേശൻ (മണ്ഡലം പ്രസിഡന്റ് കർഷക മോ ർച്ച ) അജിത് പാലശ്ശേരി (മണ്ഡലം പ്രസിഡന്റ് ഓ ബി സി മോർച്ച ) അഖിൽ പി (സംസ്ഥാന വൈസ് പ്രസിഡന്റ് യുവമോർച്ച) അഖി ൽ (മണ്ഡലം പ്രസിഡന്റ് യുവമോർച്ച) എന്നിവർ ആശംസ അർപ്പിച്ചു .
ശംഭു ആർ (ജനറൽ സെക്രട്ടറി ഓച്ചിറ മണ്ഡലം ) സ്വാഗതവും മധു കുന്നത്ത് (ജനറൽ സെക്രട്ടറി ഓച്ചിറ മണ്ഡലം) കൃതജ്ഞതയും പറഞ്ഞു .
കൂടുതൽ അറിയാൻ www.careermagazine.in
ഫോട്ടോ അടിക്കുറിപ്പ് :
ഓൺലൈൻ ഉത്‌ഘാടനം ഒബി സി മോർച്ച സംസ്ഥാന പ്രസിഡന്റ് പ്രേമൻ മാസ്റ്റർ നിർവ്വഹിക്കുന്നു . ശംഭു ആർ, വിജുകിളിയന്തറ , പ്രകാശ് പാപ്പാടി ,സുരേഷ് മാലുമേൽ , രാജൻ പി തൊടിയൂർ എന്നിവർ സമീപം






