സ്വയംതൊഴില്‍ സംരംഭത്തിന് അപേക്ഷിക്കാം

321
0
Share:

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അഭ്യസ്തവിദ്യരായ ഉദേ്യാഗാര്‍ഥികള്‍ക്ക് സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിന് അപേക്ഷിക്കാം.

ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ സംരംഭമായ കെസ്‌റു പദ്ധതിയിലേക്ക് 21നും 50നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഒരു ലക്ഷം രൂപ വായ്പ തുക ലഭിക്കും. 20 ശതമാനം സബ്‌സിഡി ലഭിക്കും.

ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ സംരംഭമായ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ജോബ് ക്ലബ് പദ്ധതിയിലേക്ക് 21നും 45നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടികവര്‍ഗ വികലാംഗ ഉദേ്യാഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില ഇളവുണ്ട്. കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബിലും രണ്ട് അംഗങ്ങള്‍ വീതം ഉണ്ടാകണം. ഒരു ജോബ് ക്ലബിന് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പദ്ധതി ചെലവിന്റെ 25 ശതമാനം സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ലഭിക്കും.

Share: