സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍, ബിഎഡ് , എംഎഡ് അപേക്ഷിക്കാൻ സമയമായി
എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ പുതിയ ബാച്ച് എംഎജെഎംസി കോഴ്സിലേയ്ക്ക് ജൂണ്‍ 15 വരെ അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ 45 ശതമാനം മാര്‍ക്കോടു കൂടിയ ബിരുദമാണ് യോഗ്യത. ഫൈനല്‍ ബിരുദ ഫലം കാത്തുനില്‍ക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഫോണ്‍: 0481 2732570.
കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി വി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ളോമ കോഴ്സുകള്‍ക്ക് ജൂണ്‍ 20വരെ അപേക്ഷിക്കാം. www.keralamediaacademy.org
എം ജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ട്രെയിനിങ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ദ്വിവത്സര ബിഎഡ് പ്രോഗ്രാമിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും, വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റില്‍.
എംജി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് ട്രെയിനിംഗ് കോളേജുകളില്‍ 2017-18 അധ്യയന വര്‍ഷത്തില്‍ നടത്തുന്ന ദ്വിവത്സര എംഎഡ് പ്രോഗ്രാമിന് ജൂണ്‍ 30 വരെ അപേക്ഷിക്കാം. അപേക്ഷാഫോമും, വിശദവിവരങ്ങളും www.mgu.ac.in എന്ന വെബ്സൈറ്റില്‍.
വെറ്ററിനറി സര്‍വകലാശാല 2017-18 വര്‍ഷത്തേയ്ക്കുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, ഡിപ്ളോമ, വിദൂര വിദ്യാഭ്യാസ കോഴ്സുകളിലേക്ക് ഓണ്‍ലൈനായി www.kvasu.ac.in ലൂടെ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 24. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kvasu.ac.in എന്ന വെബ് സെറ്റ് സന്ദര്‍ശിക്കുക.