സീനിയർ റസിഡൻറ് നിയമനം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിൽ സീനിയർ റസിഡൻറ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇൻറ്ർവ്യു നടത്തും.

യോഗ്യത: ക്രിട്ടിക്കൽ കെയർ മെഡിസിൻ വിഭാഗത്തിലുള്ള പി.ജി അല്ലെങ്കിൽ പ്രസ്തുത വിഷയത്തിൽ പി.ജി. ഉള്ളവരുടെ അഭാവത്തിൽ ജനറൽ മെഡിസിൻ/ അനസ്തേഷ്യ/ പൾമണറി മെഡിസിൻ വിഭാഗത്തിൽ പി.ജി., ടി.സി.എം.സി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ .

പ്രതിമാസ വേതനം: 73,500 രൂപ.

താത്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം ജൂൺ 10ന് രാവിലെ 11ന് പ്രിൻസിപ്പലിൻറെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തും. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകൻ റെ /യുടെ മേൽവിലാസം, ഇ-മെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ വ്യക്തമായി രേഖപ്പെടുത്തണം.

Share: