സിവിൽ സർവീസ് പരീക്ഷ പരിശീലനം

തിരുവനന്തപുരത്തുള്ള കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം.
ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് പൊതു വിഭാഗ വിദ്യാർഥികളുടെ ഫീസ് 50,000 രൂപ ആണ്. ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ഉണ്ട്. വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കണം.
ഇമെയിൽ kilecivilservice@gmail.com. വാട്സ് ആപ്പ്: 8075768537. ഫോൺ: 0471-2479966, 8075768537.
എറണാകുളം: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെൻറിൻറെ (കിലെ) അക്കാദമിക് ഡിവിഷനായ കിലെ – ഐ എ എസ് അക്കാദമിയില്‍ സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിലേക്ക് കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ മക്കളില്‍ നിന്നും ആശ്രിതരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരളത്തിലെ സംഘടിത അസംഘടിത മേഖലകളില്‍ ഉള്‍പ്പെട്ട തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
ക്ലാസുകള്‍ ജൂണ്‍ ആദ്യവാരം ആരംഭിക്കു.
കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ബിരുദധാരികളായ ആശ്രിതര്‍ ഉണ്ടെങ്കില്‍, കേരള കള്ള് വ്യവസായ ക്ഷേമ നിധി ബോര്‍ഡ് എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും നല്‍കുന്ന ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും kite.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2479966, 8075768537 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.