സര്‍വേയര്‍, ചെയിന്‍മാന്‍ നിയമനം

Share:

കോഴിക്കോട് ജില്ലയിലെ പട്ടയമിഷന്‍ പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്‍മാന്‍മാര്‍ എന്നിവരെ നിയമിക്കുന്നു.

യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്.

ചെയിന്‍മാന്‍: എസ്എസ്എല്‍സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും.

യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.

Share: