സമഗ്രശിക്ഷ: താല്‍ക്കാലിക നിയമനം

Share:

തൃശൂർ : സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്പ്‌മെൻറ് സെൻറരു ക ളിലേക്ക് 36 സ്‌കില്‍ ട്രെയിനര്‍മാരുടെയും 18 സ്‌കില്‍ സെൻറ്ര്‍ അസിസ്റ്റൻറ് മാരുടെയും തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 30 ന് വൈകീട്ട് 5 നകം ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ)
തൃശ്ശൂര്‍ ജില്ല, ജി.എം.ബി.എച്ച്.എസ്.എസ്. കോമ്പൗണ്ട്, പാലസ് റോഡ്, തൃശ്ശൂര്‍ ജില്ല, പിന്‍ – 680020 എന്ന വിലാസത്തില്‍ അപേക്ഷ നേരിട്ട് സമര്‍പ്പിക്കണം.

യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷ ഫോറവും വിശദാംശവും സമഗ്രശിക്ഷ കേരളയുടെ https://ssakerala.in എന്ന വെബ് സൈറ്റില്‍ ലഭിക്കും.
ഫോണ്‍: 0487 2323841.

Share: