വിദഗ്ദ്ധമായ സേവനം – പ്രൊഫ (ഡോ.) എം . വി. പൈലി

700
0
Share:

പ്രൊഫ (ഡോ.) എം . വി. പൈലി
(മുൻ വൈസ്‌ചാൻസിലർ, കൊച്ചി സർവകലാശാല)

കരിയർ മാഗസിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൻ്റെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിതന്നെ പറയുവാൻ എനിക്ക് അർഹതയുണ്ട്. പ്രത്യേകിച്ചും ‘ കോംപറ്റിഷൻ സക്‌സസ് റിവ്യൂ’ പോലെ ഉന്നത നിലവാരം പുലർത്തുന്ന, അഖിലേന്ത്യാതലത്തിൽ പ്രചാരമുള്ള ഒരു മാസികയുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയ്ക്കും

തെങ്കിലും ഒരു പരീക്ഷ പാസാകുന്ന ഒരു വിദ്യാർത്ഥിക്ക് പിന്നീടുള്ള ചിന്ത ഒരു ജോലിയെ പറ്റിയാണ്. വിദ്യാഭ്യാസത്തിനു ശേഷം ഉദ്യോഗാർത്ഥിയാകാൻ ആഗ്രഹിക്കാത്ത യുവാക്കൾ ഇന്നത്തെ കേരളത്തിൽ തുലോം വിരളമാണ്. സ്വന്തം ബിസിനസുള്ള ഒരു കുടുംബത്തിലെ അംഗമാണെങ്കിൽ ഒരുപക്ഷെ ഉദ്യോഗത്തിനുവേണ്ടി ശ്രമിച്ചെന്നു വരില്ല. പക്ഷെ അങ്ങനെയുള്ള കുടുംബങ്ങളിലെ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ മിക്കവാറും ഉദ്യോഗാർത്ഥികൾ ആയി തന്നെയാണ് കണ്ടിട്ടുള്ളത്. മത്സരപരീക്ഷകളിൽ പങ്കെടുക്കുന്നതിനും പരസ്യങ്ങളിൽ കാണുന്ന ഉദ്യോഗങ്ങൾക്ക് അപേക്ഷ അയയ്ക്കുന്നതിനും അവർ മറ്റാരുടെയും പിന്നിലല്ല.

മറ്റേതൊരു സംസ്ത്ഥാനത്തെ അപേക്ഷിച്ചും കേരളത്തിലാണ് ഏറ്റവും കൂടുതൽ അഭ്യസ് തവിദ്യരായ തൊഴിലന്വേഷകർ. ലക്ഷക്കണക്കിനാണ് അവരുടെ സംഖ്യ. ഒരു ജോലിക്കുവേണ്ടിയുള്ള അവരുടെ പരക്കം പാച്ചിൽ ആരിലും സഹതാപം ഉണർത്തും. ഈ സാഹചര്യത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിവരങ്ങളും പഠിക്കാൻ ആവശ്യമായ വിഷയങ്ങളും അവരെ ഇൻ്റെർവ്യൂവിനും മറ്റും പ്രാപ് തരാക്കുന്ന കഴിവുകളെപ്പറ്റിയുള്ള അറിവും നല്കാൻ ഉപകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ ആവശ്യകത. കഴിഞ്ഞ അര ശതാബ്ദമായി ഈ രംഗത്ത് പ്രസിദ്ധിയാർജ്ജിച്ച പല പ്രസിദ്ധീകരണങ്ങളും ഇംഗ്ലീഷ് ഭാഷയിലുണ്ട്. എന്നാൽ ഈ രംഗത്ത് മലയാളത്തിൽ അങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഈ വിടവ് നികത്താൻ ഉദ്ദേശിച്ച് രംഗപ്രവേശം ചെയ്ത മാസികയാണ് കരിയർ മാഗസിൻ. 1984 ൽ .
ഇപ്പോൾ അത് കാലഘട്ടത്തിൻറെ മാറ്റത്തിനനുസരിച്ചു ഡിജിറ്റൽ പ്രസാധന രംഗത്തേക്ക് കടക്കുകയാണ്.

കരിയർ മാഗസിനുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയെന്ന നിലയ്ക്ക് അതിൻ്റെ ഗുണനിലവാരത്തെപ്പറ്റി ആധികാരികമായിതന്നെ പറയുവാൻ എനിക്കെ അർഹതയുണ്ട്. പ്രത്യേകിച്ചും സി . എസ്സ്‌ . ആർ (Competition Success Review) പോലുള്ള ഉന്നതനിലവാരം പുലർത്തുന്ന അഖിലേന്ത്യാതലത്തിൽ പ്രചാരമുള്ള ഒരു മാഗസിനുമായി അടുത്ത ബന്ധമുള്ള ഒരു ആളെന്ന നിലയ്ക്കും.
വ്യവസായ സംരഭകത്വ രംഗത്തു പ്രവർത്തിക്കുവാൻ കഴിവുള്ള ഒരാൾക്കേ ഇമ്മാതിരി ഒരു പ്രസിദ്ധീകരണത്തിന് മുന്നി ട്ടിറങ്ങാൻ കഴിയുകയുള്ളൂ. കാരണം ഇത് സാമാന്യം നല്ല മൂലധനം മുടക്കുവാനും ഒട്ടേറെ പ്രയാസങ്ങൾ തരണം ചെയ്യുവാനും ആവശ്യമായ ഒരു ‘റിസ്‌ക്കി’ ബിസ്സിനസ്സാണ്. നല്ല ചങ്കൂറ്റവും സംഘടനാസമർഥ്യവും നേതൃത്വവുമുള്ളവർക്കു മാത്രമേ ഈ രംഗത്ത് പിടിച്ചു നിൽക്കാനും വിജയിക്കുവാനും കഴിയുകയുള്ളു.
കരിയർ മാഗസിൻ പലനിലയിലും ശ്രദ്ധേയമായത് തന്നെ വലിയൊരു വിജയമാണ്. ഇന്ത്യയിൽ മാത്രമല്ല വിദേശ രാജ്യങ്ങളിലും അത് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അതും നല്ല നിലവാരം പുലർത്തിക്കൊണ്ടുതന്നെ. ഇതുകൊണ്ടു മാത്രം ശ്രീ. രാജൻ പി. തൊടിയൂർ തൻ്റെ കഴിവുകൾ വിജയകരമായി പ്രകടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഓൺലൈൻ പ്രസിദ്ധീകരണത്തിനുള്ള സാധ്യതകൾ നിരവധിയാണ്.ലോകത്തെവിടെയുമുള്ള വായനക്കാരുടെ അടുത്ത് എത്താൻ കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. വിഞ്ജാനം വിരൽത്തുമ്പിൽ എന്നതാണല്ലോ ഇന്നത്തെ മുദ്രാവാക്യം. വായനക്കാരുടെ വിരൽത്തുമ്പിൽ വിഞ്ജാനം എത്തിക്കാനുള്ള ശ്രമം അഭിനന്ദനീയം തന്നെ. തുടർന്നും ഈ -കരിയർ മാഗസിൻ ( www.careermagazine.in ) കേരളത്തിലെ ഉദ്യോഗാർത്ഥികളായ ഏവർക്കും വിദഗ്ദ്ധമായ സേവനം നൽകുന്ന ഒരുത്തമ പ്രസിദ്ധീകരണമായി മുന്നോട്ടു പോയിക്കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻ്റെ ഹൃദയപൂർവ്വമായ ആശംസകൾ.

www.careermagazine.co.in

Share: