വര്‍ക്കര്‍, ഹെല്‍പ്പര്‍ : നിയമനം

Share:

എറണാകുളം: വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിൻറെ പരിധിയില്‍ വരുന്ന മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ 16 -ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെൻറെര്‍ നമ്പര്‍ 130 തട്ടാംമുകള്‍ അങ്കണവാടിയിലും തിരുവാണിയൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെൻറെര്‍ നമ്പര്‍ 64 മോനപ്പിള്ളി അങ്കണവാടിയിലും ആരംഭിക്കുന്ന അങ്കണവാടി കം ക്രഷിലേയ്ക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

മഴുവന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 12,16,18 ലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് നമ്പര്‍ 5,6,7 ലെയും സ്ഥിരതാമസക്കാരായ യോഗ്യരായ വനിതകള്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകര്‍ 01-01-2025 ന് 18 വയസ്സ് പൂര്‍ത്തിയായവരും 35 വയസ്സ് അധികരിക്കാത്തവരുമായിരിക്കണം. മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 16 ല്‍ അര്‍ഹതപ്പെട്ട അപേക്ഷകരില്ലെങ്കില്‍ 12,18 വാര്‍ഡുകളിലെയും തിരുവാണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 5 ല്‍ അര്‍ഹതപ്പെട്ട അപേക്ഷകരില്ലെങ്കില്‍ 6,7 എന്നീ വാര്‍ഡുകളിലെ അപേക്ഷകരെയും പരിഗണിക്കും.

അങ്കണവാടി കം കൃഷ് വര്‍ക്കറുടെ യോഗ്യത പ്ലസ് ടു ആണ്. അങ്കണവാടി കം ക്രഷ് ഹെല്‍പ്പറുടെ യോഗ്യത എസ്.എസ്.എല്‍.സിയുമാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാര്‍ച്ച് 20 വൈകിട്ട് 5 വരെ.

അപേക്ഷകള്‍ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസര്‍, ഐ.സി.ഡി.എസ് വടവുകോട്, പുത്തന്‍കുരിശ് പി.ഒ, എറണാകുളം പിന്‍: 682 308, ഫോണ്‍ 04842730320

Share: