വയര്‍മാന്‍: ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

Share:

തൃശൂർ : ചാലക്കുടി ഗവ. ഐ.ടി.ഐ യില്‍ വയര്‍മാന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. പി.എസ്.സിയുടെ സംവരണ, സംവരണേതര ചാര്‍ട്ട് പ്രകാരം ഒ.സി വിഭാഗത്തില്‍ നിന്നുമാണ് നിയമനം നടത്തുന്നത്.

യോഗ്യത ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് എഞ്ചിനീയറിങ് എന്നിവയില്‍ എ.ഐ.സി.ടി.ഇ/ യു.ജി.സി അംഗീകൃത കോളജുകളില്‍ നിന്നുള്ള ബിരുദവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത കോളേജുകളില്‍ നിന്നും ഈ വിഷയങ്ങളിലുള്ള മൂന്നു വര്‍ഷ ഡിപ്ലോമയും/ ഡി.ജി.ടി യില്‍ നിന്നുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമയും (വൊക്കേഷണല്‍) രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ വയര്‍മാന്‍ ട്രേഡില്‍ എന്‍.ടി.സി/ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും.

ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 25 ന് രാവിലെ 10.30 ന് ഐ.ടി.ഐ യില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഫോണ്‍: 0480 2701491.

Share: