ബയോ ഇൻഫർമാറ്റിക്സ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പ്രോഗ്രാം
കേന്ദ്ര ബയോടെക്നോളജി ഡിപ്പാർട്ട്മെന്റും ബയോടെക് കണ്‍സോർഷ്യം ഇന്ത്യാ ലിമിറ്റഡു(ബിസിഐഎൽ)മായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് ബയോ ഇൻഫർമാറ്റിക്സ് ഇൻഡസ്ട്രിയൽ ട്രെയിനിംഗ് പ്രോഗ്രാം (ബിഐഐടിപി). ബയോഇൻഫർമാറ്റിക്സ് വിദ്യാർഥികൾക്ക് വ്യവസായ മേഖലയുമായി ഗവേഷണ രംഗത്തു സഹകരിക്കുന്നതിനും വ്യവസായ മേഖലയ്ക്ക് അനുയോജ്യരായ ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനും ഉദ്ദേശിച്ചാണ് ബിഐഐടിപി നടത്തുന്നത്.
ബയോടെക്/ ബയോഇൻഫർമാറ്റിക്സ് കന്പനികളിൽ പരിശീലനം നേടാൻ താത്പര്യമുള്ളവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10000 രൂപ സ്റ്റൈപൻഡ് ലഭിക്കും. 55 ശതമാനം മാർക്കോടെ ബയോഇൻഫർമാറ്റിക്സിൽ ബിടെക്/ എംഎസ്സി/എംടെക് നേടിയവർക്ക് അപേക്ഷിക്കാം.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ.
അപേക്ഷാ ഫീസ് 250 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 05/10/2017
കൂടുതൽ വിവരങ്ങൾക്ക്: http://www.bcil.nic.in