ബിടെക് (പാര്‍ട്ടൈം) കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Share:

കൊച്ചി സര്‍വകലാശാല സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ ഈ അധ്യായനവര്‍ഷം ആരംഭിക്കുന്ന കെമിക്കല്‍, സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ബിടെക് (പാര്‍ട്ടൈം) കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, വ്യവസായശാലകള്‍, പോളിടെക്നിക്, ഐടിഐ, എന്‍ജിനിയറിങ് കോളേജ് എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന 50 ശതമാനം മാര്‍ക്കോടെ അനുബന്ധമേഖലയില്‍ ത്രിവത്സര ഡിപ്ളോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.

കോഴ്സിന്റെ കാലാവധി ഏഴു സെമസ്റ്റര്‍. തൃക്കാക്കര ക്യാമ്പസിലെ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ വൈകിട്ട് 5.30 മുതല്‍ ഒമ്പതുവരെയാണ് ക്ളാസുകള്‍. യോഗ്യതാകോഴ്സ്, പ്രവേശനപരീക്ഷ, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ്  അനുസരിച്ചാണ് പ്രവേശനം. പ്രവേശനഫീസ് 42,585/- രൂപ.  അപേക്ഷ ഫീസ് 1000/- (ജനറല്‍), 500/- (എസ്സി/എസ്ടി). രജിസ്ട്രാറുടെ പേരിലെടുത്ത എറണാകുളത്ത് മാറാവുന്ന ഡിഡിയും അപേക്ഷയുടെ ഹാര്‍ഡ്കോപ്പിയും ആഗസ്ത് ഏഴിനുമുമ്പായി ഡയറക്ടര്‍ ഐആര്‍എഎ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കൊച്ചിന്‍-22 എന്ന വിലാസത്തില്‍ ലഭിക്കണം.

ഓണ്‍ലൈനില്‍ www.cusat.ac.in എന്ന വെബ് സൈറ്റിലൂടെ  ആഗസ്ത് നാലിനുമുമ്പ് അപേക്ഷ സമര്‍പ്പിക്കാം.

Share: