പ്രൊപ്പോസൽ ക്ഷണിച്ചു

Share:

തിരുഃ സംസ്ഥാനത്തെ പട്ടിക വർഗ വിദ്യാർത്ഥികളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 കുട്ടികൾക്കായി 2026 ലെ NEET/JEE പ്രവേശന പരീക്ഷയ്ക്ക് മുൻപായി ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രത്യേക പരീക്ഷാ പരിശീലനം നടത്തുന്നതിനായി ഈ മേഖലയിൽ 10 വർഷം മുൻപരിചയമുള്ള സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസൽ ക്ഷണിച്ചു.

പ്രവേശന പരീക്ഷയ്ക്കു തൊട്ടു മുൻപ് വരെ പരിശീലനം നൽകേണ്ടതാണ്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക താമസസൗകര്യവും ഭക്ഷണ സൗകര്യവും ഉണ്ടായിരിക്കേണ്ടതാണ്. ഈ മേഖലയിലുള്ള മുൻപരിചയം, വിദ്യാർത്ഥികൾക്ക് നൽകുന്ന പഠന പുസ്തകങ്ങൾ ഇവയുടെ ഗുണ നിലവാരം, മുൻകാല വിജയ ശതമാനം പ്രവേശനം, ലഭിച്ചിട്ടുള്ള (MBBS & Allied Courses), വിദ്യാർത്ഥികളുടെ എണ്ണം തുടങ്ങിയവ പരിഗണിച്ചാകും സ്ഥാപനത്തെ തിരഞ്ഞെടുക്കുക.

പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 13 വൈകിട്ട് 3 മണി.
കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടറേറ്റുമായി ബന്ധപ്പെടണം.

Share: