പ്രവാസി ഭദ്രത പദ്ധതി: അപേക്ഷ ക്ഷണിച്ചു

Share:

കൊല്ലം : കോവിഡ് കാരണം ജോലി നഷ്ടപ്പെട്ട് വിദേശത്തുനിന്ന് മടങ്ങിയെത്തുകയും തിരികെ പോകാന്‍ സാധിക്കാതെ വരുകയും ചെയ്തവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ മിഷനും നോര്‍ക്ക റൂട്ട്സും സംയുക്തമായി നടപ്പാക്കുന്ന ‘പ്രവാസി ഭദ്രത’ പലിശരഹിത വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗുണഭോക്താക്കള്‍ ആറുമാസമെങ്കിലും അയല്‍ക്കൂട്ടാംഗത്വം നേടിയ കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം.

പദ്ധതിയുടെ 75 ശതമാനം അല്ലെങ്കില്‍ പരമാവധി രണ്ട് ലക്ഷം രൂപ ഏതാണോ കുറവ് അത് വായ്പയായി അനുവദിക്കും. ആദ്യഘട്ടത്തില്‍ തുകയുടെ പകുതിയും സംരംഭം ആരംഭിച്ചശേഷം ബാക്കി തുകയും നല്‍കും. മൂന്നുമാസത്തെ മൊറട്ടോറിയം കാലാവധിക്ക് ശേഷം തുല്യ ഗഡുക്കളായി രണ്ടു വര്‍ഷത്തിനുള്ളില്‍ വായ്പ തുക തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ സംരംഭകത്വ വികസന പരിശീലനം, നൈപുണ്യ പരിശീലനം എന്നിവ നല്‍കും.

അര്‍ഹരായവര്‍ അപേക്ഷയും അനുബന്ധ രേഖകളും കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷക്കും വിശദ വിവരങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളുമായി ബന്ധപ്പെടണം.

Share: