പി.എച്ച്.സിയിൽ ഡോക്ടർ നിയമനം

കോട്ടയം : അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
എം.ബി.ബി.എസ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.
വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ബയോഡേറ്റ എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
അപേക്ഷകൾ മെഡിക്കൽ ഓഫീസർ, അതിരമ്പുഴ പി.എച്ച്.സി. കോട്ടയം -686562 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ മാർച്ച് അഞ്ച് വൈകുന്നേരം അഞ്ചുമണിക്കു മുമ്പു നൽകണം.
വിശദവിവരത്തിന് ഫോൺ: 8281040545.