തായ്‌കോണ്ടോ ഇന്‍സ്ട്രക്ടര്‍ നിയമനം

Share:

പാലക്കാട് : നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ജെന്‍ഡര്‍ റീസോഴ്‌സ് സെൻററിൻറെ ഭാഗമായി 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി തായ്‌കോണ്ടോ ക്ലാസ്സ് നടത്തുന്നതിന് വനിതാ ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

ഒരു ക്ലാസ്സിന് പരമാവധി 750 രൂപ വീതം ഹോണറേറിയം ലഭിക്കും.

പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഒരു മണിക്കൂര്‍ വീതമുള്ള 25 ക്ലാസ്സാണ് സംഘടിപ്പിക്കേണ്ടതാണ്. താല്‍പര്യമുള്ള വനിതാ ഇന്‍സ്ട്രക്ടര്‍മാര്‍ ഡിസംബര്‍ 21 ന് രാവിലെ 11 മണിക്കകം സീലുവെച്ച റീ-ക്വട്ടേഷന്‍ നെന്‍മാറ ഐസിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04923 241419.

Share: