ഡോക്ടർ നിയമനം

കണ്ണൂർ : പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു.
എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഫെബ്രുവരി അഞ്ചിന് 11.30ന് പി.എച്ച്.സി കോൺഫറൻസ് ഹാളിലാണ് ഇൻറർവ്യൂ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.
ഫോൺ: 04902318720