ഡോക്ടർ ഒഴിവ്

Share:

കോട്ടയം : പാറത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. ഇതിനുളള അഭിമുഖം ജനുവരി ഏഴിന് രാവിലെ 10 ന് പാറത്തോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.
എംബിബിഎസും, ടിസിഎംസി രജിസ്‌ട്രേഷനും ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. വിശദവിവരത്തിന് ഫോൺ: 04828-270773.

Share: