ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനി നിയമനം

കൊല്ലം : പട്ടികവര്‍ഗ വികസന വകുപ്പും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് ട്രൈബല്‍ പാരാമെഡിക്സ് ട്രെയിനികളെ നിയമിക്കും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.
യോഗ്യത: നഴ്സിങ്, ഫാര്‍മസി, മറ്റു പാരാമെഡിക്കല്‍ കോഴ്സ് ബിരുദം/ഡിപ്ലോമ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
പ്രായപരിധി. 21-35.
അപേക്ഷകള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 20നകം പുനലൂരിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസിലോ കുളത്തുപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ സമര്‍പ്പിക്കണം.
നഴ്സിങ്/ഫാര്‍മസി/മറ്റ് പാരാമെഡിക്കല്‍ കോഴ്സ്, ബിരുദ യോഗ്യതയുള്ളവര്‍ക്ക് 18,000 രൂപയും ഡിപ്ലോമക്കാര്‍ക്ക് 15,000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും.
വിവരങ്ങള്‍ക്ക്: www.stdkerala.gov.in. ഫോണ്‍: 0475-2222353.