ടെക്നിക്കല്‍ അസിസ്റ്റൻറ് ഒഴിവ്
എറണാകുളം : ഖരമാലിന്യ സംസ്കരണം, ബയോമെഡിക്കല്‍ മാലിന്യ സംസ്ക്കരണം എന്നിവയുടെ ഭാഗമായി പരിശോധനകള്‍ നടത്തുന്നതിന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ എറണാകുളം ജില്ലാ കാര്യാലയം ഒന്നിലേക്ക് ടെക്നിക്കല്‍ അസിസ്റ്റൻറിനെ നിയോഗിക്കുന്നതിനായി വാക് – ഇന്‍ – ഇൻറര്‍വ്യൂ നടത്തുന്നു.നിയമനം നാല് മാസത്തേക്ക്.
പ്രായപരിധി: 40 വയസ്.
ഒഴിവുകളുടെ എണ്ണം: മൂന്ന്
വിദ്യാഭ്യാസ യോഗ്യത:അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള ബിടെക് ബിരുദം (സിവില്‍ എഞ്ചിനീയറിംഗ്/ എണ്വയോണ്മെൻറെല് എഞ്ചിനീയറിംഗ്/ കെമിക്കല്‍ എഞ്ചിനീയറിംഗ്)
ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല്, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനുവരി ഒമ്പതിന് രാവിലെ 11 ന് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൻറെ എറണാകുളം ജില്ലാ കാര്യാലയം – ഒന്നില്‍ ഹാജരാകണം.
ഫോണ്‍: 0484-2207783,84,85