ജ്യൂട്ട് ടെക്നോളജി: ഇപ്പോൾ അപേക്ഷിക്കാം
കൽക്കട്ട യൂണിവേഴ്സിറ്റി യുടെ കീഴിലുള്ള ജൂട്ട് ആൻഡ് ഫൈബർ ടെക്നോളജി ഡിപ്പാർട്ട്മെന്റ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജൂട്ട് ടെക്നോളജി ആൻഡ് മാനേജ്മെന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.. ആകെ 60 സീറ്റുകലാണുള്ളത്. പകുതി സീറ്റുകൾ സ്പോണ്‍സേർഡ് വിഭാഗത്തിന് നീക്കി വച്ചിരിക്കുന്നു. വിദേശ ഇന്ത്യാക്കാരുടെ മക്കൾക്കും അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ബയോളജി, ഇൻഫർമേഷൻ ടെക്നോളജി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്് എന്നിവ പഠിച്ച് ബിരുദം നേടിയവർക്കും അഗ്രിക്കൾച്ചർ, എൻജിനിയറിംഗ് എന്നിവയിൽ ബിരുദം നേടിയവർക്കും മാത്തമാറ്റിക്സ് അല്ലങ്കിൽ കംപ്യൂട്ടർ സയൻസ് പഠിച്ച് ബിബിഎ നേടിയവർക്കും അപേക്ഷിക്കാം.
ജൂലൈ 21 നു നടത്തുന്ന പ്രവേശന പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.. യൂണിവേഴ്സിറ്റി കാമ്പസിൽ മാത്രമാണ് പരീക്ഷാ കേന്ദ്രമുള്ളത്.
അപേക്ഷാ ഫീസ് 500 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 250 രൂപ.
ഓരോ സെമസ്റ്ററിനും 5000 രൂപയാണു കോഴ്സ് ഫീസ്.
കൂടുതൽ വിവരങ്ങൾ www.ijtindia.org www.caluniv.ac.in എന്നീ വെബ്സൈറ്റിൽ ലഭിക്കും
ഫോണ്‍: 033 2461 5427, 5444, 5326, 5477.
പേക്ഷിക്കേണ്ട അവസാന തിയതി : ജൂലൈ 15