ജനറൽ നഴ്സിംഗ് ഇപ്പോൾ അപേക്ഷിക്കാം
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസിന് (പരിയാരം മെഡിക്കല്‍ കോളേജ്) കീഴിലുള്ള പരിയാരം നേഴ്സിങ് സ്കൂളില്‍ ജനറല്‍ നേഴ്സിങ് ആന്‍ഡ് മിഡ്വൈഫറി (ജിഎന്‍എം) കോഴ്സിലേക്ക് 30 വരെ അപേക്ഷിക്കാം. 40 ശതമാനം മാര്‍ക്കോടെ പ്ളസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷാ ഫോറം നേഴ്സിങ് സ്കൂള്‍ പ്രിന്‍സിപ്പലിൻറെ ഓഫീസില്‍നിന്ന് നേരിട്ടും തപാലിലും ലഭിക്കും. 200 രൂപയാണ് വില. തപാലില്‍ വേണ്ടവര്‍ 250 രൂപക്കുള്ള മണിയോര്‍ഡർ ഡിമാന്‍ഡ് ഡ്രാഫ്റ്റ് പ്രിന്‍സിപ്പല്‍, സ്കൂള്‍ ഓഫ് നേഴ്സിങ്, അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ്, പരിയാരം മെഡിക്കല്‍ കോളേജ് പിഒ, കണ്ണൂര്‍-670503 എന്ന വിലാസത്തില്‍ അയക്കണം.
www.mcpariyaram.com എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.