കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ മാനേജര്‍
കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ മാനേജർ (മറൈന്‍), സീനിയര്‍ മാനേജർ (ബേസിക് ഡിസൈന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാനേജര്‍(മറൈന്‍)-4 (ജനറല്‍-3, ഒ.ബി.സി-1)
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും മറൈ൯ എന്‍ജിനീയറിംഗിൽ 60 % മാര്‍ക്കിൽ കുറയാതെ നേടിയ ബിരുദം.അല്ലെങ്കില്‍ അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും മെക്കാനിക്കൽ എന്‍ജിനീയറിംഗിൽ 60% മാര്‍ക്കിൽ കുറയാതെ നേടിയ ബിരുദവും ഇന്ത്യാ ഗവൺമെന്‍റിന്‍റെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് നടത്തുന്ന വൺ ഇയർ ഗ്രാജുവേറ്റ് മറൈന്‍ എന്‍ജിനീയറിംഗ് കോഴ്സ് (pre-sea training) വിജയവും.
ശമ്പളം: 24900 -50500 രൂപ.
സീനിയര്‍ മാനേജർ: (ബേസിക് ഡിസൈന്‍)-1 ജനറൽ
യോഗ്യത: അംഗീകൃത സര്‍വ്വകലാശാലയിൽ നിന്നും നേവൽ ആര്‍ക്കിടെക്ച്ചറിൽ കുറഞ്ഞത് 60% മാര്‍ക്കോടെ നേടിയ ബിരുദം.
ശമ്പളം: 29100 –54500 രൂപ.
പ്രായം: ജൂണ്‍ 12/2017 നു 40 വയസ്സ് കവിയരുത്.
അപേക്ഷ ഓണലൈന്‍ ആയിട്ടാണ് അയക്കേണ്ടത്.
വെബ്സൈറ്റ്: www.chochinshipyard.com
അവസാന തീയതി: ജൂണ്‍ 12