കെ.എ.എസ്.ഇ അപേക്ഷ ക്ഷണിച്ചു
കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സില്‍ (കെ.എ.എസ്.ഇ) അഞ്ച് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. പ്രകടനം വിലയിരുത്തി പിന്നീട് കരാര്‍ നീട്ടി നല്‍കാം.
കമ്പനി സെക്രട്ടറി: യോഗ്യത. ഐ.സി.എസ്.ഐ അംഗത്വമുള്ള അംഗീകൃത കമ്പനി സെക്രട്ടറിമാരായിരിക്കണം. കുറഞ്ഞത് 5 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
ഉയര്‍ന്ന പ്രായം: 45 വയസ്
എക്സിക്യുട്ടീവ് : ഫ്രണ്ട് ഓഫീസ് /റിലേഷന്‍ ഷിപ്പ്: യോഗ്യത: റഗുലര്‍ കോഴ്സിലൂടെ നേടിയ അംഗീകൃത സര്‍വകലാശാല ബിരുദം.
ഫ്രണ്ട് ഓഫീസ്/റിലേഷന്‍ ഷിപ്പ് എക്സിക്യുട്ടീവായി 3 വര്‍ഷത്തെ പരിചയം. ഇംഗ്ലീഷും മലയാളവും നന്നായി വായിക്കാന്‍ അറിയണം. ഉയര്‍ന്ന പ്രായം: 35 വയസ്.
എക്സ്പെര്‍ട്ട്-കമ്മ്യൂണിക്കേഷന്‍ സ്കില്‍സ്: ബി.എ യും (ഇംഗ്ലീഷ്/കമ്മ്യൂണിക്കേട്ടീവ് ഇംഗ്ലീഷ്) 3 വര്‍ഷത്തെ പരിചയവും.
ഉയര്‍ന്ന പ്രായം: 40 വയസ്
ഇംഗ്ലീഷും മലയാളവും നന്നായി വായിക്കാന്‍ അറിഞ്ഞിരിക്കണം.
അക്കൌണ്ട്സ് ഓഫീസര്‍: യോഗ്യത: റഗുലര്‍ കോഴ്സായി നേടിയ എം.കോം/എം.ബി എ ഫിനാന്‍സ്. 5 വര്‍ഷത്തെ പരിചയം. അലെങ്കില്‍ സി.എം ഇന്‍റര്‍ മീഡിയറ്റും , രണ്ടു വര്‍ഷത്തെ പരിചയം. ടാലിയില്‍ പരിചയം ഉള്ളവരായിരിക്കണം. ഇംഗ്ലീഷും മലയാളവും നന്നായി വായിക്കുവാനും അറിഞ്ഞിരിക്കണം.
ഉയര്‍ന്ന പ്രായം: 35 വയസ്
എക്സിക്യുട്ടീവ്-മീഡിയ & ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി യോഗ്യത: ബി.ടെക് (ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ്), 3 വര്‍ഷത്തെ പരിചയം. എം.ബി.എ ഉള്ള ബി.ടെക്, (ഐ.ടി, കമ്പ്യൂട്ടര്‍ സയന്‍സ്) കാര്‍ക്ക് ഒരു വര്‍ഷത്തെ പരിചയം മതി. ഇംഗ്ലീഷും മലയാളവും നന്നായി അറിയണം. ഉയര്‍ന്ന പ്രായം 40 വയസ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനും www.kase.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ അയക്കേണ്ട അവസാന തീയതി: നവംബര്‍ 13