എംസിഎ, എംടെക്, കെ-മാറ്റ് പ്രോഗ്രാമുകള്‍ – ഇപ്പോൾ അപേക്ഷിക്കാം
കലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിലും വിവിധ പ്രാദേശിക കേന്ദ്രങ്ങളിലും നടത്തുന്ന സ്വാശ്രയ എംസിഎ കോഴ്സിന് മെയ് 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.www.cuonline.ac.in
സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും എംബിഎ പ്രവേശനത്തിനായുള്ള കെ-മാറ്റ് പ്രവേശന പരീക്ഷയ്ക്ക് kmatkerala.in വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മെയ് 31 വരെ അപേക്ഷിക്കാം.
എംജി സര്‍വകലാശാല പഠനവിഭാഗമായ സ്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സസില്‍ എംടെക് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി പ്രോഗ്രാമിലേക്ക് മെയ് 23 വരെ അപേക്ഷിക്കാം. www.cat.mgu.ac.in, www.mgu.ac.in എന്നീ വെബ്സൈറ്റുകളില്‍ വിശദമായ വിജ്ഞാപനവും അപേക്ഷയുടെയും ചലാന്‍ ഫോറത്തിന്റെ മാതൃകകളും ലഭ്യമാണ്.
കേരള സര്‍വകലാശാല കാര്യവട്ടം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ കേരളയില്‍ എംബിഎ (ജനറല്‍), എംബിഎ (ടൂറിസം), യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ (യുഐഎം) എംബിഎ (ഫുള്‍ടൈം) കോഴ്സുകള്‍ക്ക് (2017-19) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ജൂണ്‍ 30ന് വൈകിട്ട് അഞ്ചുവരെ. www.admissions.keralauniverstiy.ac.in