എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് ഓൺലൈനാക്കുന്നു

659
0
Share:

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചുകളിലെ പേരു രജിസ്‌ട്രേഷനും പുതുക്കലും ഓൺലൈനാക്കുന്നു. ഇനി പ്രൊഫഷണൽ ആൻഡ്‌ എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചുകളിൽ പ്രത്യേകം രജിസ്‌ട്രേഷൻ നടത്തേണ്ടതില്ല. നവംബർ ഒന്നുമുതൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കൽ പ്രക്രിയയും പൂർണമായും ഓൺലൈനിലായിരിക്കും. ഇതിനായി എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക വെബ്‌സൈറ്റ് നിലവിൽ വരും. ലോകത്തിന്റെ ഏത് കോണിലിരുന്നും സംസ്ഥാനത്തെ ഏത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും .പേര്‌ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഇതോടെ ലഭിക്കും. രജിസ്ട്രേഷൻ നമ്പർ അപ്പോൾ തന്നെ കിട്ടും.

ഇതിന്റെ പ്രിന്റുമായി സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാർഥികൾ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ എത്തിയാൽ മതിയാവും. പേര്‌ രജിസ്റ്റർ ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ എത്തിയിരിക്കണം . രജിസ്‌ട്രേഷനൊപ്പം എല്ലാ വിദ്യാഭ്യാസ യോഗ്യതകളും ചേർക്കാം. വെബ്‌സൈററിൽ ഇതിനായി പ്രത്യേക ലിങ്ക് ഉണ്ട്.

Share: