എംപ്ലോയബിലിറ്റി സെൻ്ററില്‍ അഭിമുഖം 27 ന്

ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്റര്‍ മുഖേന സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു:
അഭിമുഖം മാര്‍ച്ച് 27 ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെൻ്ററില്‍ നടക്കും .
രണ്ട് കമ്പനികളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്ലസ് ടു, ബിരുദം, സിവില്‍ എഞ്ചിനിയറിംഗ് (ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്) ബിആര്‍ക്ക്, ഡിആര്‍ക്ക്, ബികോം യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെൻ്ററില്‍ രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തവരുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം.
സ്‌പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.
ഫോണ്‍: 0477-2230624, 8304057735.