ആയുർവ്വേദ തെറാപ്പിസ്റ്റ് നിയമനം
പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിലുള്ള വിവിധ ആയുർവേദ ആശുപത്രികളിൽ ആയുർവേദ തെറാപ്പിസ്റ്റുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.
എസ്.എസ്.എൽ.സിയും സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സുമാണ് യോഗ്യത.
പ്രായം 45 ൽ താഴെ.
അപേക്ഷകർ യോഗ്യത, ജനനതിയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ ആയുർവ്വേദ മെഡിക്കൽ ഓഫീസർ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.