അസിസ്റ്റൻറ് സർജൻ നിയമനം

മലപ്പുറം : ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റൻറ് സർജൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
ഒരു ഒഴിവാണ് ഉള്ളത്.
സർക്കാർ അംഗീകൃത എംബിബിഎസ് സർട്ടിഫിക്കറ്റ്/ടിസിഎംസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 27ന് രാവിലെ 11ന് ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം.
ഫോൺ: 04933230156.