അഭിഭാഷക-മാധ്യമ പ്രശ്നം: ചർച്ചയിലൂടെ പരിഹരിക്കണം -ഗവർണർ

504
0
Share:

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും രാജ്യത്ത് ജനാധിപത്യം കാത്തു സൂക്ഷിക്കുന്നതില്‍ മുഖ്യസംഭാവന നല്‍കുന്ന അഭിഭാഷകരിലും മാധ്യമപ്രവർത്തകരിലും സമൂഹം വലിയ പ്രതീക്ഷയാണ് അര്‍പ്പിച്ചിട്ടുള്ളത് എന്നും ഗവർണർ പി.സദാശിവം.
ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ അഭിഭാഷകര്‍ യത്നിക്കുമ്പോള്‍ കോടതികളില്‍ മാധ്യമ പ്രവര്‍ത്തകരുടെ സാന്നിധ്യം സമൂഹത്തിന്‍റെ അറിയാനുള്ള അവകാശത്തെ ഉറപ്പാക്കാന്‍ സഹായിക്കുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ എന്തെങ്കിലും തര്‍ക്കങ്ങളും വിയോജിപ്പും ഉണ്ടാവുന്നത് സമൂഹത്തിന്‍റെ ഉത്തമ താൽപര്യത്തിനല്ല. അതിനാല്‍ അഭിഭാഷകരും മാധ്യപ്രവര്‍ത്തകരും തമ്മില്‍ ചര്‍ച്ചയിലൂടെ ഒരു പരിഹാരം കണ്ടെത്തി സൗഹൃദത്തിത്തിന്‍റെയും പരസ്പരബഹുമാനത്തിന്‍റെയും അന്തരീക്ഷം ഉറപ്പാക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Share: