അക്രെഡിറ്റഡ് എൻജിനീയർ/ഓവർസീയർ

കോട്ടയം : ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിൻറെ കീഴിലുള്ള വിവിധ ഓഫീസുകളിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി അക്രെഡിറ്റഡ് എൻജിനീയർ/ഓവർസീയർ തസ്തികയിൽ കരാർ നിയമനത്തിനായി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുന്ന യുവതി യുവാക്കൾക്കായി മേയ്് 13ന് രാവിലെ 11.00 മണിയ്ക്ക് കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസിൽവെച്ച് വാക്ക് ഇൻ – ഇൻറെർവ്യൂ നടത്തും.
യോഗ്യത: സിവിൽ എൻജിനീയറിംഗ് ബിരുദം/ബി.ടെക്/ഡിപ്ലോമ/ഐടിഐ
പ്രായം: 21 -35. ഉദ്യോഗാർത്ഥികൾ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മേയ് 13ന് രാവിലെ 10.00 ന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്കു ഫോൺ: 04828 202751.