അക്കൗണ്ടൻറ് നിയമനം

Share:

ഇടുക്കി : കുടുംബശ്രീയുടെ നെടുങ്കണ്ടം ബ്ലോക്കിലെ മൈക്രോ എൻറെർപ്രൈസ് റിപ്പോർട്ട് സെൻറെറിലേക്ക് അക്കൗണ്ടൻറ് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു

എം.കോം, ടാലി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അക്കൗണ്ടിംഗ് മേഖലയില്‍ ഒരു വര്‍ഷത്തെ് പ്രവ്യത്തിപരിചയം എന്നീ യോഗ്യതയുളള 18 നും 35 നും ഇടയില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉള്ളടക്കം ചെയ്യേണ്ടതാണ്. ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്ക് പ്രത്യേക പരിഗണനയുള്ളതിനാല്‍ ഓക്‌സിലറി ഗ്രൂപ്പ് അംഗത്വം തെളിയിക്കുന്ന രേഖകള്‍ നൽകേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 18 വൈകുന്നേരം 5 വരെ.

ഗ്രൂപ്പ് ചര്‍ച്ചയുടേയും, അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലാണ് നിയമനം

അപേക്ഷ അയക്കേണ്ട മേല്‍വിലാസം- ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ കുയിലിമല, ഇടുക്കി 685603

ഫോണ്‍ 04862 232223.

Share: