അക്കൗണ്ടൻറ് നിയമനം
പാലക്കാട് : നെന്മാറ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവർത്തിക്കുന്ന എസ്.വി.ഇ.പി ഓഫീസിൽ അക്കൗണ്ടൻ്റായി പ്രവർത്തിക്കുന്നതിന് കുടുംബശ്രീ അംഗം / കുടുംബാംഗം / ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിട്ടുള്ള 18 വയസ്സിനും 35 വയസ്സിനും ഇടക്ക് പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
താത്കാലിക നിയമനമാണ്.
യോഗ്യത : ബി.കോം ബിരുദവും, ടാലിയുമാണ് യോഗ്യത. പ്രവൃത്തി പരിചയം വേണം.
നെന്മാറ ബ്ലോക്ക് പരിധിയിൽ താമസിക്കുന്നവര്‍ അപേക്ഷിച്ചാല്‍ മതി.
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിൻ്റെ പകർപ്പുകളും കുടുംബശ്രീ അംഗം/കുടുംബശ്രീ കുടുംബാംഗം/ ഓക്സിലറി അംഗം ആണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സി.ഡി.എസ്സിൽ നിന്നുള്ള സാക്ഷ്യപത്രവും സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന് ഓഫീസില്‍ ഡിസംബർ 16-ന് വൈകുന്നേരം അഞ്ചു മണിക്കകം സമര്‍പ്പിക്കണം.