സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ : 554 ഒ​ഴി​വു​കൾ

Share:

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ,  ​ സ്​​പെ​ഷ​ൽ  മാനേജ്‌ മെൻറ്  എ​ക്​​സി​ക്യൂ​ട്ടി​വ്​ (ബാ​ങ്കി​ങ്) ത​സ്​​തി​ക​യി​ലെ 554 ഒ​ഴി​വു​ക​ളി​ലേ​ക്ക്​  അപേക്ഷ ക്ഷണിച്ചു . മേ​യ്​ 18 വ​രെ അ​പേ​ക്ഷി​ക്കാം.
1. മി​ഡി​ൽ മാനേജ്‌ മെൻറ് ഗ്രേഡ് ​ സ്​​കെ​യി​ൽ III: 273 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഫി​നാ​ൻ​സി​ൽ സി.​എ/​െ​എ.​സി.​ഡ​ബ്ല്യൂ.​എ/​എ.​സി.​എ​സ്​/​എം.​ബി.​എ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പി.​ജി.  ബാ​ങ്കി​ലോ ധ​ന​കാ​ര്യ​സ്​​ഥാ​പ​ന​ത്തി​ലോ സൂ​പ്പ​ർ​വൈ​സ​റി/​മാനേജ്‌ മെൻറ്​ ത​ല​ത്തി​ൽ അ​ഞ്ചു​വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യം. 2017 മാ​ർ​ച്ച്​ 31ന്​ 25 ​നും 40നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​​ അ​പേ​ക്ഷി​ക്കാം.
2. മി​ഡി​ൽ മാനേജ്‌ മെൻറ് ഗ്രേഡ് ​ സ്​​കെ​യി​ൽ II: 281 ഒ​ഴി​വു​ക​ൾ. ഫി​നാ​ൻ​സി​ൽ സി.​എ/​െ​എ.​സി.​ഡ​ബ്ല്യൂ.​എ/​എ.​സി.​എ​സ്​/​എം.​ബി.​എ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പി.​ജി. ഏ​തെ​ങ്കി​ലും ബാ​ങ്കി​ലോ ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലോ സൂ​പ്പ​ർ​വൈ​സ​റി/​മാ​നേ​ജ്​​മ​െൻറ്​ ത​ല​ത്തി​ൽ ര​ണ്ടു​വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. 2017 മാ​ർ​ച്ച്​ 31ന്​ 25​നും 35നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ വ​യ​സ്സി​ള​വി​ന്​ അ​ർ​ഹ​ത​യു​ണ്ട്.

അ​പേ​ക്ഷാ​ഫീ​സ്​: ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 600 രൂ​പ​യും എ​സ്.​സി, എ​സ്.​ടി, ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക്​ 100 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്.

ഒാ​ൺ​ലൈ​ൻ ടെ​സ്​​റ്റ്, ഗ്രൂ​പ്​​ ഡി​സ്​​ക​ഷ​ൻ, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം.   അ​പേ​ക്ഷി​ക്കു​ന്ന വി​ധം: https://bank.sbi/careers, https://www.sbi.co.in/careers എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ലൂ​ടെ അ​പേ​ക്ഷി​ക്കാം.

 

Share: